passing-of-p-jayachandran

ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്ന പി.ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖര്‍. പല തലമുറകള്‍ക്ക് ആനന്ദമേകിയ സ്വരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മലയാളിയുടെ ഹൃദയത്തില്‍ കുടിയേറിയ ഗായകനാണ് ജയചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. കാല ദേശാതിർത്തികൾ  ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും  ലളിതഗാനങ്ങളായും  ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം  അനുവാചകൻ്റെ  ഹൃദയത്തിലേക്കാണ് വന്ന് പതിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 
നാട് ആദരിച്ച പ്രതിഭയെ ഓര്‍ത്തെടുത്ത് കലാലോകം | P Jayachandran
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ്. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി. ജയചന്ദ്രന്‍ മടങ്ങുന്നുവെന്ന് സതീശന്‍ അനുശോചിച്ചു.

      ഭാവസാന്ദ്രമായ മാന്ത്രിക ശബ്ദം കൊണ്ട് തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകനായിരുന്നു പി ജയചന്ദ്രനെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് പറഞ്ഞു. പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളികളുടെ ഹൃദയത്തിലും ചുണ്ടിലും എന്നും കൂട്ടായി നിലകൊണ്ട ആ മാന്ത്രിക ശബ്ദം കാലാതിവർത്തിയായി നിലകൊള്ളുമെന്ന് അനുശോചന സന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.

       
      Video Player is loading.
      Current Time 0:00
      Duration 0:00
      Loaded: 0%
      Stream Type LIVE
      Remaining Time 0:00
       
      1x
      • Chapters
      • descriptions off, selected
      • captions off, selected

          രാഗാവിഷ്കാരങ്ങളുടെ ചാരുത ഭാവഗാനങ്ങളായി പകർന്നു തന്ന പ്രിയ സഹോദരൻ്റെ വിയോഗവേദന വാക്കുകളാൽ പറയാനാവുന്നതല്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മലയാളിയുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന നിരവധി ഗാനങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച മഹാനായ ഗായകനായിരുന്നു പി ജയചന്ദ്രനെന്ന് സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. മലയാള സിനിമാ, ലളിത ഗാന രംഗത്തെ കുലപതിയാണ് വിട പറഞ്ഞതെന്ന് വി.ശിവന്‍കുട്ടിയും അനുസ്മരിച്ചു.

          പി. ജയചന്ദ്രൻ്റെ ശബ്ദ സൗകുമാര്യം അലയടിച്ചെത്തിയത് മലയാളിയുടെ ഹൃദയത്തിലേക്കാണെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അനുസ്മരിച്ചു.  സംഗീതത്തെ നെഞ്ചോട് ചേർത്ത മലയാളികൾ ആ ഭാവഗായകന് ഹൃദയത്തിൽ ഇടം നൽകി. സംഗീത ആസ്വാദകരുടെ കാതിൽ മുഴങ്ങുന്ന ആ ശബ്ദം ഇനി സ്വർഗീയ സന്നിധിയിൽ ദൈവത്തിന് ഇമ്പമേകട്ടെയെന്നും അദ്ദേഹം അനുസ്മരിച്ചു.

          ENGLISH SUMMARY:

          Prominent figures expressed their condolences on the passing of P. Jayachandran, the legendary singer who touched the hearts of Malayalis for over sixty years.