ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമത്തിൽ. ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കെ.കെ ഗോപിനാഥൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഐ സി ബാലകൃഷ്ണനും എൻ.ഡി അപ്പച്ചനും കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിലും കെ.കെ ഗോപിനാഥൻ ഹൈകോടതിയേയും സമീപിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതിന് പിന്നാലെ മൂവരുടേയും ഫോൺ ഓഫ് ചെയ്ത നിലയിലാണ്.