മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പ് വിവാദത്തില്‍സസ്പെന്‍ഷനിലായിരുന്ന കെ.ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു. എന്‍.പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ തുടരും. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന് നിലപാടെടുക്കാമെന്നായിരുന്നു റിവ്യൂ കമ്മിറ്റി നിലപാട്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തതും പൊലീസ് അന്വേഷിച്ചിരുന്നു.
വിവാദമായതോടെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു വാദം. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കെ ഗോപാലകൃഷ്ണൻ ഹാജരാക്കിയത്. ഹിന്ദു, മുസ്ലിം വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സംരക്ഷിച്ചുള്ള ചാര്‍ജ്ജ് മെമ്മോയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.