പാലക്കാട് കീഴായൂരില്‍ ജപ്തി ഭയന്ന് വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം. പൊള്ളലേറ്റ കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2015ലാണ് 2 ലക്ഷം രൂപയുടെ വായ്പെയെടുക്കുന്നത്. എന്നാല് അത് പിന്നീട് പലതവണയായിട്ട് മുടങ്ങുകായിരുന്നു. കുടിശിക സഹിതം അഞ്ച് ലക്ഷത്തോടടുത്ത് ആയ സാഹചര്യമായിരുന്നു. അങ്ങനെയാണ് ജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്.