TOPICS COVERED

മുഖ്യമന്ത്രിയെയും സർക്കാരിനെയും പുകഴ്ത്തിയും  ഇ.പി.ജയരാജനെ വിമർശിച്ചും ആലപ്പുഴ CPM ജില്ലാ സമ്മേളനത്തിന്റെ ഒന്നാം ദിനചർച്ച . മന്ത്രി സജി ചെറിയാന്റെ നിലപാടുകളെ പിന്തുണച്ച പ്രതിനിധികള്‍ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം പോരെന്നും പരാതികൾ പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും കുറ്റപ്പെടുത്തി. രണ്ടാം ദിവസമായ ഇന്നും ചർച്ച തുടരും.

വോട്ടെടുപ്പ് ദിവസം ഇ.പി വാർത്താ സമ്മേളനം നടത്തിയത് ശരിയായില്ലെന്ന് പ്രതിനിധികൾ. പി.പിദിവ്യയുടെ നാക്കുപിഴയിൽ പെട്ടെന്ന്  നടപടി എടുത്ത പാർട്ടി എന്തു കൊണ്ട് BJP നേതാവ് ജാവദേക്കർക്ക് ചായ സൽക്കാരം നടത്തിയ ഇപിക്കെതിരെ നടപടിയെടുത്തില്ല എന്നും ചോദ്യം ഉയർന്നു. റോഡിൽ സ്റ്റേജ് കെട്ടിയതിൽ വിവാദ പ്രസ്താവന നടത്തിയ നേതാവിനെതിരെയും  നടപടിയെടുത്തില്ലെന്ന് വിമർശനം ഉണ്ടായി. പാർട്ടിയിലെ ചില നേതാക്കൾക്ക് പ്രതിഛായ ഭയം ഉണ്ടെന്നും സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയുണ്ടാകുമ്പോൾ പ്രതിരോധിക്കാൻ ഇറങ്ങുന്നില്ലെന്നുമായിരുന്നു മറ്റൊരു വിമർശനം. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. ആലപ്പുഴയിലെ വോട്ടു ചോർച്ച തിരിച്ചറിയാൻ സാധിക്കാത്തതിന് സം ഘടനാപരമായ ദൗർബല്യവും ജാഗ്രതക്കുറവും കാരണമായെന്നും പ്രതിനിധികള്‍ പറഞ്ഞു . പൊലിസിന്‍റെയും ചില  ഉദ്യോഗസ്ഥരുടെ നടപടികളും സർക്കാരിന് പേരു ദോഷമുണ്ടാക്കി. കുട്ടനാട്ടിൽ ഇപ്പോഴും വികസന പ്രതിസന്ധിയാണെന്നും കുടിക്കാൻ കിട്ടുന്നത് കറുത്ത വെള്ളമാണെന്ന ആശങ്കയും കുടനാട്ടിലെ പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കുവച്ചു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയർന്നു 

ENGLISH SUMMARY:

On the first day of the Alappuzha CPM district conference, the Chief Minister and the government were praised, while E.P. Jayarajan was criticized.