vishnu-babu-3

സിപിഐ നേതാവിനെതിരെ പോക്സോ  കേസ്. തിരുവനന്തപുരം  അമ്പലത്തറ ലോക്കൽ കമ്മിറ്റി  സെക്രട്ടറി വിഷ്ണു ബാബുവിനെതിരെയാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ  വിഴിഞ്ഞം പൊലീസ്  എഫ്ഐആർ ഇട്ടത്  കഴിഞ്ഞ സെപ്റ്റംബറിൽ വിഴിഞ്ഞം മുല്ലൂരിൽ ഉള്ള വീട്ടിൽ വച്ച് വിഷ്ണു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. 

 

വിദ്യാര്‍ഥിനിയുടെ   സഹോദരനെ അച്ചടക്ക നടപടിയുടെ പേരിൽ സ്കൂളിൽ നിന്ന്   നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇത് പിൻവലിക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് യുവതിയും മാതാവും വിഷ്ണുവിനെ സമീപിച്ചത്. പിന്നീട്  പെണ്‍കുട്ടിയുടെ കുടുംബവുമായി വിഷ്ണു സൗഹ‍ൃദത്തിലായി.  കഴിഞ്ഞ സെപ്റ്റംബറില്‍ വീട്ടിലെത്തിയ വിഷ്ണു ലൈംഗികാതിക്രമത്തിന് ശ്രമിച്ചു  എന്നാണ് പരാതി.  

ENGLISH SUMMARY:

POCSO case against CPI leader on complaint of Plus Two student. The case is against the Ambalathara local committee secretary in Thiruvananthapuram. Vizhinjam police have registered an FIR against Vishnu Babu. The complaint is that Vishnu attempted to sexually assault her at her house in Mullur, Vizhinjam.