സ്ത്രീകള്‍ക്കെതിരായ ബോബി ചെമ്മണ്ണൂരിന്‍റെ ലൈംഗിക അധിക്ഷേപങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഹണിറോസിന് പുറമെ മറ്റ് നടിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലും പൊലീസ് പരിശോധന തുടങ്ങി. ഓണ്‍ലൈന്‍ ചാനലുകളിലൂടെയും സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ബോബി നടത്തിയ ലൈംഗിക അധിക്ഷേപങ്ങളും ദ്വയാര്‍ഥപ്രയോഗങ്ങളുടെയും വീഡിയോ ശേഖരിച്ചാണ് അന്വേഷണം.
നേരത്തെ ഹണി റോസ് നല്‍കിയ പരാതിയോടൊപ്പം സമാനമായ ചില അധിക്ഷേപ വീഡിയോകളും പൊലീസിന് കൈമാറിയിരുന്നു. ഈ വീഡിയോകള്‍ പരിശോധിച്ച ശേഷം അധിക്ഷേപത്തിനിരയായ സ്ത്രീകളെ സമീപിക്കാനാണ് പൊലീസ് നീക്കം. ഇവര്‍ പരാതി നല്‍കാന്‍ തയാറായാല്‍ കേസെടുക്കാനാണ് നീക്കം. സമൂഹമാധ്യമങ്ങളിലൂടെ നടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകും.