സസ്പെൻഷനാധാരമായ ഡിജിറ്റൽ തെളിവുകൾ എൻ.പ്രശാന്തിനു കൈമാറി ചീഫ് സെക്രട്ടറി . പിന്നാലെ കുറ്റാരോപിത മെമ്മോ നില നിൽക്കില്ലെന്നും പരാതിക്കാരനില്ലാത്ത ആരോപണങ്ങളാണ് ചുമത്തിയതെന്നും ചൂണ്ടിക്കാട്ടി എൻ.പ്രശാന്തിൻ്റെ മറുപടി. എൻ .പ്രശാന്തിനെതിരെ അന്വേഷണ കമ്മിഷനെ നിയോഗിച്ചേക്കുമെന്നു സൂചന
സസ്പെൻഷനു തൊട്ടുപിന്നാലെ നടപടിക്കാധാരമായ ഡിജിറ്റൽ തെളിവുകൾ ആവശ്യപ്പെട്ട് എൻ.പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഡിസംബർ 16 മുതൽ കത്തയച്ചെങ്കിലും തെളിവുകൾ നേരിട്ടെത്തി പരിശോധിക്കാമെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. എന്നാൽ തെളിവു നിയമവും ,സുപ്രീം കോടതി വിധികളും ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. ഇതിനു ശേഷമാണ് വ്യാഴാഴ്ച സസ്പെൻഷനാധാരമായ സക്രീൻ ഷോട്ടും, ഡിജിറ്റൽ തെളിവുകളും ചീഫ് സെക്രട്ടറി കൈമാറി. ഇതോടെയാണ് നിലവിലെ ഡിജിറ്റൽ തെളിവുകൾ വെച്ച് കേസ് നില നിൽക്കില്ലെന്നും കുറ്റാരോപിത മെമ്മോ പിൻവലിക്കണമെന്നും അവശ്യപ്പെട്ട് എൻ.പ്രശാന്ത് മറുപടി കത്ത് നൽകിയത്. മാത്രമല്ല ആരുടെ പരാതിയിലാണ് തൻ്റെ സസ്പെൻഷനെന്നും, ഡിജിറ്റൽ തെളിവുകൾ ആരിൽ നിന്നാണ് ശേഖരിച്ചതെന്നും എൻ.പ്രശാന്ത് ചീഫ് സെക്രട്ടറിയ്ക്കുള്ള മറുപടിയിൽ ചോദിക്കുന്നു. നേരത്തെ തെളിവുകൾ വ്യാജമായി നിർമിച്ചതാണെന്നും ഇക്കാര്യത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചിരുന്നു. കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നൽകിയില്ലെന്ന വാദത്തേയും മറുപടിയിൽ ഖണ്ഡിക്കുന്നു. സിസംബർ 8 മുതൽ ഇതുവരെ പതിനൊന്നു മറുപടികൾ നൽകിയെന്നും തീയതി സഹിതം മറുപടി കത്തിൽ പറയുന്നു.നേരത്തെ കെ.ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തെങ്കിലും മറുപടി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി എൻ.പ്രശാന്തിൻ്റെ സസ്പെൻഷൻ 120 ദിവസത്തേക്കു കൂടി നീട്ടിയിരുന്നു