വന നിയമ ഭേദഗതിക്കെതിരെ പ്രചാരണ യാത്ര നടത്താൻ യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തിലാണ് യാത്ര നടത്തുക. ഈ മാസം 27ന് കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങാൻ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു. 9 ദിവസം നീണ്ടുനിൽക്കുന്ന യാത്ര തിരുവനന്തപുരം വെള്ളറടയിൽ സമാപിക്കും. വന്യജീവി ആക്രമണ പ്രദേശങ്ങളിലൂടെ ആകും യാത്ര കടന്നുപോവുക.
പ്രതിഷേധം പ്രചാരണയാത്രയിലൂടെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് ഒരുങ്ങുന്നത്. 27 ന് കണ്ണൂരിൽ നിന്ന് യാത്ര തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തില്‍ 9 ദിവസം നീണ്ടുനിൽക്കുന്ന യാത്ര തിരുവനന്തപുരം വെള്ളറടയിൽ സമാപിക്കും.