കോഴിക്കോട് പെരുമണ്ണയില്‍ ആക്രിക്കടയില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുന്നു. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്‍റെ ഉടമസ്ഥതയിലുള്ള ആക്രി സാധനങ്ങള്‍ സൂക്ഷിച്ച സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ വീട്ടില്‍ നിന്നും താഴേയ്ക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു.