• നാളെ രാവിലെ 7 മുതല്‍ നിലയ്ക്കലില്‍ ഗതാഗതനിയന്ത്രണം
  • രാവിലെ 10 മുതല്‍ പമ്പയിലേക്ക് വാഹനം വിടില്ല
  • 12ന് ശേഷം സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല

മകരവിളക്ക് ഉല്‍സവത്തിന് മുന്നോടിയായി നാളെ രാവിലെ 7 മുതല്‍ നിലയ്ക്കലില്‍ ഗതാഗതനിയന്ത്രണം. രാവിലെ 10 മുതല്‍ പമ്പയിലേക്ക് വാഹനം വിടില്ല. 12ന് ശേഷം സന്നിധാനത്തേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. മകരവിളക്കിന് ശേഷം പുല്ലുമേട്ടില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ അനുവദിക്കില്ല. 

ശബരിമല സന്നിധാനത്ത് ഇന്ന് ബിംബശുദ്ധിക്രിയകള്‍ നടക്കും. നാളെ രാവിലെ 8.50 മുതല്‍ 9.30 വരെയാണ് മകരസംക്രമ പൂജ. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സമയം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നാണ് അഭിഷേകത്തിനുള്ള നെയ്യ് എത്തിക്കുന്നത്. 

കല്ലറ കാവടി സംഘം ഇന്ന് നെയ്ക്കാവടികളുമായി സന്നിധാനത്ത് എത്തും. തിരുവാഭരണ ഘോഷയാത്ര പുലര്‍ച്ചെ അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തില്‍ നിന്ന് രണ്ടാം ദിവസത്തെ യാത്ര തുടങ്ങും. നാളെ വൈകിട്ട് ഘോഷയാത്ര സന്നിധാനത്ത് എത്തും. 

ENGLISH SUMMARY:

Sabarimala Makaravilakku: Traffic Control at Nilakkal to Start Tomorrow Morning