മകരവിളക്കിന്‍റെ ദർശന സായൂജ്യത്തിനൊരുങ്ങി ശബരിമല. അയ്യപ്പനെ തൊഴുത് മകര ജ്യോതിയുടെ തെളിച്ചം കണ്ണിലും മനസിലും ഏറ്റുവാങ്ങാന്‍ സന്നിധാനത്തേക്ക് ഭക്തലക്ഷങ്ങളുടെ ഒഴുക്കാണ്. തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനമായ ഇന്ന് പമ്പാസദ്യയും വൈകിട്ട് പമ്പാവിളക്കും നടക്കും
കലിയുഗവരദനെ തൊഴുത് മകര ജ്യോതിസിന്‍റെ വെളിച്ചം കണ്ണിലും പ്രകാശം മനസിലും ഏറ്റുവാങ്ങാൻ ഭക്തലക്ഷങ്ങൾ സന്നിധാനത്തേയ്ക്ക് ഒഴുകുകയാണ്. തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിനമാണിന്ന്. പമ്പാ സദ്യയും പമ്പാ വിളക്കും വൈകീട്ട് നടക്കും.