കണ്ണൂര്‍ മീത്തലെ പുന്നാട് വീടിന്‍റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് നിര്‍മാണ തൊഴിലാളി മരിച്ചു. മാമ്പറം സ്വദേശി കരുണാകരനാണ് മരിച്ചത്. രണ്ട് നില വീടിന്‍റെ നിര്‍മാണപ്രവര്‍ത്തികള്‍ നടന്നുവരികയായിരുന്നു. അതിനിടെ, സണ്‍ഷെയ്ഡിന് വേണ്ടി നിര്‍മിച്ചിരുന്ന കോണ്‍ക്രീറ്റ് തകര്‍ന്ന് വീണത്. സണ്‍ഷെയ്ഡിന്‍റെ കോണ്‍ക്രീറ്റ് കഴിഞ്ഞിട്ട് കുറച്ചു ദിവമായി, തട്ടി പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തൊഴിലാളി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോണ്‍ക്രീറ്റ് പാളികളെല്ലാം കൂടി ദേഹത്തേക്ക് വീണതാണ് മരണകാരണം.