സമസ്തയിലെ തർക്കം പരിഹരിച്ചുവെന്ന് ലീഗ് വിരുദ്ധചേരി ഇന്നലെ അറിയിച്ചെങ്കിലും എതിർ വിഭാഗത്തോടുള്ള അതൃപ്തി പരസ്യമാക്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഇന്നലെ പാണക്കാടെത്തി നടത്തിയ ചർച്ചയോട്  ലീഗ് വിരുദ്ധചേരി നീതി പുലർത്തിയില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സാദിഖലി ശിഹാബ് തങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും മാപ്പുപറയുക ദൈവത്തോട് മാത്രം,ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.

 സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും നേരത്തെ ആക്ഷേപം ഉന്നയിച്ചതിൽ നേരിട്ട് ഖേദം അറിയിച്ചെങ്കിലും അത് മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറയാത്തതിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അതൃപ്തി പ്രകടമാക്കിയത്. 

ഹമീദ് ഫൈസി അമ്പലക്കടവ്, ഉമർ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ തുടങ്ങി ലീഗ് വിരുദ്ധ ചേരിയിലെ നേതാക്കളാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലാണ്  സമവായ ചർച്ചയുടെ ഭാഗമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയത്. ഇതുവരെ പരസ്യ പ്രസ്താവനകൾ നടത്തിയതിന് നേരിട്ടു ഖേദപ്രകടനം നടത്തി. എന്നാൽ വാർത്താസമ്മേളനത്തിൽ ഖേദമുള്ള കാര്യം മറച്ചുവച്ചു.  ഇക്കാര്യത്തിലുള്ള പ്രതിഷേധം സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അറിയിച്ചിട്ടുണ്ട്. സമസ്തയിലെ തർക്കത്തിൽ തെറ്റിദ്ധരിപ്പിക്കാന്‍ പലരുമുണ്ടന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങളുമായി ആലോചിച്ച ശേഷമാവും ഇനി തുടർച്ചകൾ നടത്തുന്ന കാര്യത്തിൽ ഇനി  തീരുമാനമെടുക്കുക 

ENGLISH SUMMARY:

Panakkad Sadiq Ali Shihab Thangal and P.K. Kunhalikutty openly expressed dissatisfaction with the opposing faction.