ദേശീയ പാതയിൽ ചേർത്തല തുറവൂരിൽ ഉയരപ്പാത നിർമാണ മേഖലയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് ടാങ്കർ ലോറിക്കടിയിൽപ്പെട്ടാണ് ബൈക്ക് യാത്രികനായ കടക്കരപ്പള്ളി ഒറ്റപ്പുന്ന സ്വദേശി ഷിതിൻ തങ്കച്ചൻ മരിച്ചത്. തുറവൂർ എൻ.സി.സി. കവലയിൽ രാവിലെ ഏഴരയോടെയാണ് അപകടം. ഉയരപ്പാതനിർമാണ മേഖലയിൽ മൂന്നു ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ചന്തിരൂരിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ കുട്ടനാട് തലവടി സ്വദേശിയായ യുവാവ് മരിച്ചിരുന്നു.