ഓർത്തഡോക്സ്, യാക്കോബായ സഭ പള്ളിത്തര്‍ക്കകേസില്‍ സഭാംഗങ്ങളുടെ എണ്ണവും പള്ളികളുടെ കണക്കും മുദ്രവച്ച കവറില്‍ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. വിവരങ്ങള്‍ മറ്റുകക്ഷികള്‍ക്ക് കൈമാറരുതെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. സഭാംഗങ്ങളുടെ കണക്കെടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു ഓര്‍ത്തഡോക്സ് സഭയുടെ വാദം. എന്നാല്‍ പ്രശ്നപരിഹാരത്തിനായി ചില സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് കണക്ക് ആവശ്യപ്പെട്ടതെന്നും കോടതിയലക്ഷ്യകേസ് മാത്രമാണ് നിലവില്‍ പരിഗണിക്കുന്നതെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതി നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ രംഗത്തെത്തി.