ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ബോച്ചെയുടെ നാടകം കൈവിട്ടകളിയാണെന്ന് അഭിഭാഷകർ ഇന്നലെ തന്നെ തിരിച്ചറിഞ്ഞു. പത്ത് മണിക്ക് പുറത്തിറക്കുകൊടുക്കുന്നു പ്രഖ്യാപനമെങ്കിലും കാര്യങ്ങൾ വേഗത്തിലാക്കാൻ അഭിഭാഷകരുടെ തീവ്രശ്രമാം. ഇന്നലെ ഗതാഗത കുരുക്കിൽ പെട്ട് വഴിയിൽ കുരുങ്ങിയ റിലീസ് ഓർഡർ ജില്ലാ ജയിലിലെ ഫാക്സ് മെഷീൻ വഴി ഒൻപത് മണിക്ക് തന്നെ എത്തി. ഹൈക്കോടതി അഭിഭാഷകനെ വിളിപ്പിച്ചതോടെ എത്രയും പെട്ടെന്ന് ബോച്ചെയെ പുറത്തിറക്കാൻ തത്രപ്പാട്. ബോച്ചെയെ കാത്തുനിന്ന ജീവനക്കാർക്ക് ഇതിനിടയിൽ ജയിലിൽ നിന്ന് കുറിപ്പെത്തി. എന്തുകൊണ്ട് വൈകിയെന്നതിന് വിശദീകരണം വേണം.
അതും എഴുതി നൽകിയശേഷമാണ് ബോബി ചെമ്മണ്ണൂരിനെ ജയിൽ അധികൃതർ പുറത്ത് വിട്ടത്. എന്തുകൊണ്ട് വൈകി എന്നതിന് അഭിഭാഷകന്റെ വിശദീകരണമായിരുന്നില്ല ബോബിക്ക്. അജണ്ട സഹതടവുകാരെ സഹായിക്കലെന്ന് വിശദീകരണം.
ബോബിയോട് കൂടുതൽ ഒന്നും പറയരുതെന്ന് കൂടെയുള്ളവർ ഇതിനിടയിൽ ഓർമ്മപ്പെടുത്തി. തൊട്ടുപിന്നാലെ അതിവേഗത്തിൽബോബിയെ കാറിലേക്ക് മാറ്റിയ കൂട്ടാളികൾ ശരവേഗത്തിൽ ജയിൽ വിട്ടു. ഇതൊന്നും അറിയാതെ പത്ത് മണിക്ക് ബോബിയെ സ്വീകരിക്കാൻ ആളുകളെത്തി. ജയിലിന് മുന്നിൽ പൊട്ടിക്കാനെത്തിയപടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒടുവിൽ ഗാന്ധിജിയോട് ബോച്ചെയെ ഉപമിച സംഘാടകരുടെ മടക്കം.