ആലപ്പുഴ അരൂരിൽ വീടിന്റെ ടെറസിൽ ഊഞ്ഞാൽ പോലെ കെട്ടിയിരുന്ന ഷാളില്‍ കുരുങ്ങി 10 വയസുകാരൻ മരിച്ചു. കേളാത്തുകുന്നേൽ അഭിലാഷിന്‍റെയും ധന്യയുടെയും മകൻ കശ്യപ് ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. കുമ്പളം സ്വദേശികളായ ദമ്പതികൾ അരൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.
വീടിന്‍റെ മുകളിലത്തെ നിലയിൽ രണ്ടു ഇരുമ്പുബാറിൽ ഷാൾ കൊണ്ട് ഊഞ്ഞാൽ പോലെ കെട്ടിയിരുന്നു ഇതിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. അരൂർ സെന്‍റ് അഗസ്റ്റിൻ സ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിയാണ് കശ്യപ് . അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.