കളരിപ്പയറ്റ് ഇത്തവണത്തെ ദേശീയ ഗെയിംസില്‍ മല്‍സര ഇനമായി ഉള്‍പ്പെടുത്താനാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ. മല്‍സര ഇനമാക്കണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെകുറിച്ച് കൂടുതല്‍ അറിയില്ല. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി പുതിയ ഇനം ഉള്‍പ്പെടുത്തുക പ്രയാസമാണെന്നും പി.ടി.ഉഷ മനോരമ ന്യൂസിനോട് പറഞ്ഞു.
ഡല്‍ഹി ഹൈക്കോടതി കയറി, കളരിപ്പയറ്റിനെ ദേശിയ ഗെയിംസില്‍ മല്‍സരയിനമാക്കിയത് ഒരു ഉത്തരേന്ത്യക്കാരിയാണ്. ഹരിയാന ഫരീദാബാദ് സ്വദേശിയായ ഹർഷിത യാദവിന് കേരളത്തിന്‍റെ ആയോധനകലയോടും സംസ്കാരത്തോടും ഉള്ള ഇഷ്ടം അത്രയേറെയാണ്.
ഹർഷിത യാദവിന്‍റെ കേരള സംസ്കാരത്തോടുo കളരിയോടുമുള്ള ഇഷ്ടം അത്രമേലുണ്ട്. അതുകൊണ്ടാണ് ഒരു മലയാളി തുനിഞ്ഞിറങ്ങാത്ത പോരാട്ടത്തിന് ഹർഷിത ഇറങ്ങിയത്. കളരിപ്പയറ്റ് തന്‍റെ ജീവിതത്തിന്‍റെ ഭാഗമെന്ന് ഹർഷിത. കേരള പിറവി ദിന പരിപാടി അടക്കം രാജ്യതലസ്ഥാനത്തും പുറത്തും ലഭിക്കുന്ന എല്ലാ അവസരങ്ങളും കഴിവിനെ പ്രദർശിപ്പിക്കാൻ ഉപയോഗിക്കാറുണ്ട് ഹർഷിത.
ഹിന്ദു കോളേജിലെ ബിഎസ്ഇ ഫിസിക്സ് ഓണേഴ്സ് പഠനത്തിനിടയിലും 12 വർഷമായി ഉള്ള തന്‍റെ പരിശീലനം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നു ഈ 19 കാരി.പിന്തുണയുമായി ഗുരുക്കളായ രാമചന്ദ്രനും പി.ബി. സുമേഷും ഒപ്പമുണ്ട്. ഹർഷിതയുടെ നേട്ടങ്ങളിൽ മാതാവ് ഉഷ യാദവിനും പിതാവ് സുധീർ യാദവിനും സഹോദരങ്ങൾക്കും അഭിമാനം. കളരിക്കായുള്ള ഹർഷിതയുടെ ഈ പോരാട്ട വിജത്തിൽ മലയാളികൾ കടപ്പെട്ടിരിക്കുന്നു.