boby-release-today

ബോബി ചെമ്മണ്ണൂരിനെ ജയിലിൽ വി.ഐ.പി കൾ സന്ദർശിച്ചെന്ന പരാതിയിൽ ജയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജി അന്വഷണം ആരംഭിച്ചു. ഡിഐജി: വിനോദ് കുമാർ കാക്കനാട് ജില്ലാ ജയിലിൽ എത്തി പരിശോധന നടത്തി. ജയിലിലെ സിസി ടി വി ദൃശ്യങ്ങളും സന്ദർശക രജിസ്റ്ററും അടക്കം പരിശോധിച്ചു. 

Read Also: മാപ്പപേക്ഷ അംഗീകരിച്ച് ഹൈക്കോടതി; 'ഹണി റോസിനെ ഇനിയും വിളിക്കു'മെന്ന് ബോബി


മധ്യമേഖല ജയിൽ ഡി.ഐ.ജി പി. അജയ്കുമാർ വെള്ളിയാഴ്ച കാക്കനാട് ജില്ലാ ജയിൽ സന്ദർശിച്ചിരുന്നു. ഈ സമയത്തു രണ്ട് പേർ സന്ദർശക ഡയറിയിൽ പേര് രേഖപ്പെടുത്താതെ ജയിലിൽ കയറിയെന്നാണ് ആരോപണം. ബോബിയെ ഇവർക്ക് മുഖാമുഖം കാണുന്നതിനുള്ള അവസരം ഒരുക്കുകയായിരുന്നു. സൂപ്രണ്ടിന്റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ജയിൽ ചട്ടം മറികടന്ന് ഫോൺ വിളിക്കാനായി ബോബിക്ക് 200 രൂപ കൈമാറിയെന്നും ആരോപണത്തിലുണ്ട്. 

 

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ജില്ലാ ജയിലുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാനായിരുന്നു സന്ദർശനമെന്നും ബോബിയെ കണ്ടെന്നും ജയിൽ ഡി.ഐ.ജി പി അജയ് കുമാർ ആരോപണത്തിന് മറുപടി നൽകിയിരുന്നു. സന്ദർശകരിൽ വി.ഐ.പികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു

ENGLISH SUMMARY:

Who are the two VIPs who visited Bobby Chemmannur in jail?