• അപകടത്തില്‍പെട്ടത് കൊല്ലം ഫാത്തിമ മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ഥികള്‍
  • വാഗമണ്ണിലേക്കുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടം
  • ബസ് അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍

പത്തനംതിട്ട കടമ്പനാട്,  കോളജ് വിദ്യാർത്ഥികൾ വിനോദയാത്ര പോയ ബസ് മറിഞ്ഞ് മുപ്പതിലധികം വിദ്യാർഥികൾക്ക് പരുക്ക് . വാഗമണ്ണിലേക്ക് യാത്ര പോയ കൊല്ലം പള്ളിമുക്ക് ഫാത്തിമ മെമ്മോറിയൽ ബി എഡ് കോളജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.  

രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം. കല്ലുകുഴി ജംഗ്ഷനിലെ വളവ് അമിതവേഗത്തിൽ എടുത്തപ്പോൾ നിയന്ത്രണം വിട്ട് ബസ് വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്തു മറിയുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉള്‍പ്പെടെ 51 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. രണ്ടു ബസ്സുകളിലായി ആണ് വിദ്യാർത്ഥികൾ പുറപ്പെട്ടത്. അപകടത്തില്‍പെട്ട ബസിന്‍റെ  പിൻടയർ പൂർണമായും തേഞ്ഞുതീർന്ന നിലയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.  

പരുക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് നിഗമനം. അപകടം നടന്നയുടയെ ഇയാള്‍ രക്ഷപെട്ടതായാണ് വിവരം

ENGLISH SUMMARY:

30 Students Injured in Tourist Bus Accident