തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. ദാസിനി എന്ന് 60 വയസുകാരിയാണ് അപകടത്തില്‍ മരിച്ചത്.  ഒറ്റശേഖരമംഗലത്തുനിന്ന് മൂന്നാറിലേക്ക് പോയസംഘമാണ് അപകടത്തില്‍പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 49 പേരാണ് ബസിലുണ്ടായിരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. 

ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വളവില്‍ ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡിലെ ഇടതുവശത്തെ ഓടയുടെ മേല്‍മൂടി പൊട്ടിയത് അപകടകാരണമായിയെന്നും സൂചന. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ബസ് ഉയര്‍ത്താനുള്ള ശ്രമം നടക്കുകയാണ്.

ENGLISH SUMMARY:

Thiruvananthapuram Nedumangadu Irinjiyath, a tourist bus lost control and overturned, resulting in one death. The group was traveling from Ottasekharamangalam to Munnar. Two people with serious injuries were shifted to the medical college hospital.