തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചിയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പെരുങ്കടവിളയില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍പെട്ടത്. മെഡിക്കല്‍ കോളജില്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.