ശബരിമല സന്നിധാനത്ത് തടസ്സമില്ലാതെ നെറ്റ് വർക്ക് ഒരുക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ബിഎസ്എൻഎൽ ജീവനക്കാർ.വിർച്വൽ ക്യൂ അടക്കം ബി.എസ്.എൻ.എല്ലിന്‍റെ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
വടശ്ശേരിക്കര കഴിഞ്ഞാൽ പിന്നെ ശബരിമല സന്നിധാനം വരെ ഫൈബർ കണക്ടിവിറ്റി ഉള്ളത് ബി.എസ്.എൻ.എൽ ആണ്. ദേവസ്വം ബോർഡിന്റെ നിലയ്ക്കലും പമ്പയും ശബരിമലയും വരെയുള്ള വിർച്വൽ ക്യൂ സംവിധാനങ്ങൾ. പോലീസ്, ബാങ്കുകൾ, മാധ്യമങ്ങൾ തുടങ്ങിയ എല്ലാവരും ആശ്രയിക്കുന്നത് ബി.എസ്.എൻ.എല്ലിനെയാണ് . മണ്ഡലകാലത്തേക്ക് മാത്രമായി 20 അധിക ടവറുകൾ സജ്ജമാക്കി.
മണ്ഡലകാലം കഴിഞ്ഞാലും ശബരിമല സന്നിധാനത്ത് ജീവനക്കാർ കാണും. അടുത്ത തവണ ഫൈവ് ജി സംവിധാനം എത്തുമെന്നാണ് പ്രതീക്ഷ. മണ്ഡലകാലം കഴിഞ്ഞാൽ സന്നിധാനത്തും പമ്പയിലും ബി.എസ്.എൻ.എല്ലിന് മാത്രമാണ് കവറേജ്. ശരംകുത്തിയിൽ നിന്ന് അടുത്തിടെ കേബിളുകൾ മോഷണം പോയിരുന്നു. മോഷണങ്ങൾ തടയാൻ ക്യാമറ അടക്കം സ്ഥാപിച്ചിട്ടുണ്ട്.