ic-balakrishnan-nm-vijayan

വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യാ കേസിൽ വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം . ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഐ.സി.ബാലകൃഷ്ണൻ എംഎല്‍എ, ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ.ഗോപിനാഥൻ എന്നിവർക്ക് കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. 

 

മൂന്നു ദിവസത്തെ വാദങ്ങൾക്കൊടുവിൽ ഉപാധികളോടെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജ് ജയകുമാർ ജോൺ മൂന്നു പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകണം, സാക്ഷികളെയും കുടുംബത്തേയും സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയവയാണ് നിബന്ധനങ്ങൾ. എൻ.എം വിജയന്റെ കത്തും ഡിജിറ്റൽ തെളിവുകളും ആത്മഹത്യ പ്രേരണയെ തെളിയിക്കുന്നതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു

വിധിയിൽ കോടതിയോട് നന്ദി പറയുന്നെന്നായിരുന്നു ഐ.സി ബാലകൃഷ്ണന്റെ പ്രതികരണം. ജാമ്യ വ്യവസ്ഥകൾ അനുസരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും വിവാദത്തെ രാഷ്ട്രീയമാക്കി മാറ്റാനുള്ള നീക്കമാണ് ഉണ്ടായതെന്ന് ഐ.സി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു

എൻ.ഡി അപ്പച്ചൻ 20 നാകും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുക. ഐ.സി ബാലകൃഷ്ണൻ 25 നും ഹാജരായേക്കും. കഴിഞ്ഞ 9 നാണ് എൻ.എം വിജയന്റെ ആത്മഹത്യയിൽ മൂന്നുപേർക്കു എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. വിധിയിൽ കോൺഗ്രസിനുണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല.

ENGLISH SUMMARY:

N.M. Vijayan's suicide: Congress leaders granted anticipatory bail