TOPICS COVERED

പാലക്കാട് കഞ്ചിക്കോട്ടെ ബ്രൂവറി അനുമതിക്ക് പിന്നിൽ നെല്ലും പതിരും തെളിയാനുണ്ടെന്ന് പറയുമ്പോഴും രേഖകളിലുള്ള സ്ഥലത്ത് പദ്ധതി യാഥാർഥ്യമായാല്‍ കർഷകൻ്റെ അന്നം മുട്ടും. ദിവസേന സംഭരിക്കുന്ന ജലത്തിൻ്റെ അളവ് നിലവിൽ കുടിവെള്ള പ്രതിസന്ധി നേരിടുന്ന എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട് മേഖലയെ വീണ്ടും കുടിനീര് കിട്ടാത്ത നാടാക്കി മാറ്റും. പഞ്ചായത്തിൻ്റെ യാതൊരു അനുമതിയുമില്ലാത്ത പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സമരമുഖത്തിറങ്ങുമെന്ന് കര്‍ഷകരും നാട്ടുകാരും.

ദാഹജലമാണോ മദ്യമാണോ മുഖ്യമെന്ന് ചോദിച്ചാൽ സർക്കാരിന്‍റെ മറുപടിയെന്താവും. കുടിവെള്ളം മുട്ടിയാലും തരക്കേടില്ല ഖജനാവിലേക്ക് പണമെത്തണമെന്നാവും. എലപ്പുള്ളിയിലെ സാധാരണ കര്‍ഷകന്‍റെ ഈ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്. നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായ, വെള്ളമില്ലാത്തതിൻ്റെ പേരിൽ മാത്രം കൃഷി ചെയ്താതെ മണ്ണ് തരിശിടുന്നിടത്താണ് ദിവസേന രണ്ട് ലക്ഷം വരെ വെള്ളമൂറ്റുന്ന ഡിസ്|ലറി വരാൻ പോവുന്നത്. കർഷകന് എങ്ങനെ സമാധാനമായി ഉറങ്ങാനാവും.

പഞ്ചായത്ത് അറിഞ്ഞിട്ടേയില്ല. അനുമതിയും തേടിയിട്ടില്ല.കോളജ് തുടങ്ങുന്നുവെന്ന പേരിലാണ് സ്ഥലമളന്ന് തിരിച്ച് കമ്പനി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്. സംഘടിച്ച് പ്രതിരോധിക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.

ENGLISH SUMMARY:

Palakkad Kanchikotte Brewery; If the plan comes, Farmers will go on strike since they will face water scarcity