നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തില്‍ കവലൂര്‍ സ്വദേശി 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. ഒറ്റശേഖരമംഗലത്തുനിന്ന് മൂന്നാറിലേക്ക് പോയസംഘമാണ് അപകടത്തില്‍പെട്ടത്. സംഭവത്തിന് പിന്നാലെ ബസിന്റെ ഡ്രൈവര്‍ സ്ഥലത്ത് നിന്നും മാറിയെന്ന് നാട്ടുകാര്‍ പറഞ്ഞു.
ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നു. ലോറിയുമായി മല്‍സരയോട്ടത്തിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു. സ്പീഡ് കൂടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് ബസിലെ യാത്രക്കാരനും മനോരമ ന്യൂസിനോട് പറഞ്ഞു. റോഡിലെ ഇടതുവശത്തെ ഓടയുടെ മേല്‍മൂടി പൊട്ടിയത് അപകടകാരണമായിയെന്നും സൂചന. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ബസ് ക്രെയിൻ എത്തിച്ച് ഉയർത്തി.
Read More at: അപകടം ലോറിയുമായി മല്‍സരയോട്ടത്തിനിടെ; ഓടയുടെ മൂടി പൊട്ടിയതും കാരണമെന്നും സൂചന
കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഏഴു കുട്ടികളെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ 26 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നെടുമങ്ങാട് ആശുപത്രിയിൽ 13 പേരും ചികില്‍സ തേടി.