വയനാട് തിരുനെല്ലി അപ്പപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ബൈക്ക് യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞടക്കമുള്ള കുടുംബം പെടുന്നനെ റോഡിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാന് മുന്നിൽ അകപ്പെടുകയായിരുന്നു. വാഹനം മുന്നോട്ടെടുത്തതിനാൽ അപകടത്തിൽ പെട്ടില്ല. ആന വാഹനത്തിന് പിന്നാലെ ഓടിയെങ്കിലും രക്ഷപ്പെട്ടു. നിരന്തരം കാട്ടാനകളും മറ്റു വന്യജീവികളും എത്തുന്ന വനത്തോട് ചേർന്ന പാതയാണിത്. മുന്നിലുണ്ടായിരുന്ന കാർ യാത്രക്കാർ പകർത്തിയ ദൃശ്യം മനോരമ ന്യൂസിനു ലഭിച്ചു.