കണ്ണൂർ പള്ളിയാംമൂലയിൽ ജീപ്പിടിച്ച് ആറ് വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ മുആസ് ഇബ്ൻ മുഹമ്മദ് ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ പയ്യാമ്പലം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊതുവാച്ചേരി സ്വദേശി വി എൻ മുഹമ്മദ് കുഞ്ഞിയുടെയും, ഷരീഫയുടെയും മകനാണ്.