മലപ്പുറം നിലമ്പൂരിൽ ഗേറ്റ് ദേഹത്ത് വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. മണലോടിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന വണ്ടൂർ സ്വദേശി സമീറിന്റെ മകൾ അയറ ആണ് മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.