ചൂരല്‍മല–മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉടന്‍ ആനുകൂല്യങ്ങള്‍ നല്‍കും. മരണ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികളും ആരംഭിച്ചു.
ചൂരല്‍മലയിലും മുണ്ടകൈയിലും കാണാമറയത്തേക്ക് പോയത് 32 പേരാണ്. പലഘട്ടങ്ങളായുള്ള തിരച്ചിലിലും കണ്ടെത്താനാവാത്തവരുടെ കുടുംബങ്ങളുടെ സ്ഥിതി അതീവ സങ്കീര്‍ണമാണ്. ഇവര്‍ക്ക് ധനസഹായവും വീടും ഉള്‍പ്പെടെയുള്ളവ നല്‍കണമെങ്കില്‍ കാണാതായവര്‍ മരിച്ചതായി കണക്കാക്കണം, അതിന് ഔദ്യോഗികമായ സ്ഥിരീകരണവും വേണം.