എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല വിഷയത്തില്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയെന്ന് പാലക്കാട് ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തില്‍ ഗോവിന്ദന്‍ പറഞ്ഞു. ഒട്ടേറെപ്പേര്‍ക്ക് തൊഴിലവസരം ലഭിക്കുന്ന പദ്ധതിയാണിത്. കുടിവെള്ളംമുട്ടുമെന്നത് കള്ളപ്രചാരവേലയാണ്. ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.