ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചത് സ്വത്തുക്കളെല്ലാം ട്രസ്റ്റ് രൂപീകരിച്ചു കൈമാറ്റം ചെയ്ത ശേഷം. ദമ്പതികളുടെ ആത്മഹത്യക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീകലയുമാണ് മരിച്ചത്. മൃതദേഹം ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു
Read Also: മകന്റെ വേര്‍പാട് താങ്ങാനായില്ല?; കയ്യും മനസും ചേര്‍ത്തുകെട്ടി നെയ്യാറില്‍ ചാടി ദമ്പതികള്‍
മകന്റെ വേര്‍പാട് താങ്ങാനാവാതെയാണ് ഇരുവരും ജീവനൊടുക്കിയതെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന്‍ മരിച്ചത്. ആ മരണം ഇരുവരുടെയും ജീവിതത്തില്‍ തീരാവേദനയായെന്ന് വ്യക്തമാകുന്നതാണ് ഈ ആത്മഹത്യ.
ഇന്നു രാവിലെ പത്തുമണിയോട് കൂടിയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇവര്‍ കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്