സംസ്ഥാനത്ത് പുരുഷ കമ്മിഷൻ രൂപീകരിക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം രംഗത്ത് എത്തിയിരിക്കെ, ഇക്കാര്യത്തിൽ നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വ്യാജപീഡന പരാതികൾ ഏറുകയാണെന്നും അവ നേരിടാൻ കമ്മിഷൻ അനിവാര്യമാണെന്നും എൽദോസ് പറഞ്ഞു. ഹേമ കമ്മിറ്റിയിലെ വെളിപ്പെടുത്തലുകളിലും ബോബി ചെമ്മണ്ണൂർ വിവാദത്തിലും ഉൾപ്പെടെ എൽദോസിന് വ്യത്യസ്ത അഭിപ്രായമാണ്.