TOPICS COVERED

മൂന്നാറില്‍ കൊമ്പുകോര്‍ത്ത് കാട്ടാനകള്‍. കല്ലാര്‍ മാലിന്യപ്ലാന്‍റിന് സമീപമെത്തിയ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി.  മാലിന്യപ്ലാന്‍റിന് സമീപം കാട്ടാനകളെത്തുന്നത് തടയാനാകാതെ വനംവകുപ്പ്. 100ലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന ഇടമാണ് മാലിന്യപ്ലാന്‍റ്. 5 മാസം മുന്‍പ് തൊഴിലാളി ആയിട്ടുള്ള ഒരു സ്ത്രീയെ കാട്ടാന ആക്രമിച്ചിരുന്നു. അന്ന് മുതല്‍ തൊഴിലാളികളുടെ ആവശ്യമാണ് കാട്ടാനയെ തടയണം എന്നുള്ളത്. കൃത്യമായ നിരീക്ഷണം ഈ മേഖലയില്‍ ഉണ്ടാകും എന്ന ഉറപ്പ് വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പക്ഷെ  കാട്ടാനകള്‍ പതിവ്പോലെ മേഖലകള്‍ ഇറങ്ങുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. 

ENGLISH SUMMARY:

Wild elephants clashed near the Kallar waste plant. The Forest Department is unable to prevent elephants from reaching the vicinity of the waste plant.