ടി.പി.ചന്ദ്രശേഖരന്‍റെയും കെ.കെ.രമ എംഎല്‍എയുടേയും മകന്‍ അഭിനന്ദ് വിവാഹിതനായി . കോഴിക്കോട് ചാത്തമംഗലം വട്ടോളി പരേതനായ പി സി ഹരീന്ദ്രൻ -കെ വി പ്രസന്ന ദമ്പതികളുടെ മകള്‍ റിയ ഹരീന്ദ്രനാണ് വധു . വടകര വള്ളിക്കാട് നടന്ന വിവാഹത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വിവാഹ ഒരുക്കങ്ങളുടെ തിരക്കിനിടയിലും കെ.കെ രമ തന്നെ വേദിക്ക് മുന്നിൽ നിന്ന് അതിഥികളെ സ്വീകരിച്ചു.
ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി മുന്നില്‍ നിന്നു. ചെക്കന്‍റെ വീട്ടുകാരായി ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലുമടക്കമുള്ളവരും . കെ. കെ രമയുടെ കൈപിടിച്ചാണ് അഭിനന്ദ് വിവാഹ മണ്ഡപത്തിലേയ്ക്ക് കടന്നു വന്നത്. വധൂവരന്‍മാര്‍ക്ക് ഇരുവരുടെയും അമ്മമാര്‍ കൈപിടിച്ചുകൊടുത്തു. നവദമ്പതിമാര്‍ക്ക് നിറഞ്ഞ മനസോടെ ആശീര്‍വാദം ചൊരിഞ്ഞ് അതിഥികള്‍.
നിയസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം.പിമാരായ ശശി തരൂർ എംപി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാജ്യസഭാംഗം പി ടി ഉഷ, മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍, എംഎല്‍എമാരായ യു പ്രതിഭ,സി കെ ആശ,പി കെ ബഷീര്‍,അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, പി മോഹനന്‍, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുള്ള, വടകര മുന്‍ എം എല്‍ എ സി കെ നാണു,കെ അജിത, സി പി ജോണ്‍,ഭാഗ്യലക്ഷ്മി, സുരേഷ് കുറുപ്പ്, ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.