അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരുക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തിരുന്നു. മൂന്ന് ആനകള്‍ക്കൊപ്പം കാടിറങ്ങിയ ആന കൂട്ടംവിട്ട് തനിച്ചായതോടെയാണ് മയക്കുവെടി വയ്ക്കാനായത്. മൂന്നു തവണ വെടിയേറ്റ കൊമ്പന്‍ പരക്കം പാഞ്ഞുവെങ്കിലും പിന്നീട് ശാന്തനായി. ആനയെ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ചികില്‍സിക്കുകയാണ്.
ജനുവരി 15 മുതലാണ് വെറ്റിലപ്പാറ പ്ലാന്റേഷൻ കോർപറേഷന്റെ ഫാക്ടറിക്കു സമീപം പുഴയുടെ തുരുത്തില്‍ ആനയെ കണ്ടെത്തിയത്. ഇതോടെ വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചിരുന്നു. മറ്റൊരു ആനയുമായി കൊമ്പുകോർത്തപ്പോൾ കുത്തേറ്റതാണെന്നാണു കരുതുന്നത്.