wayanad

TOPICS COVERED

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടുവളപ്പിൽ നൂറുകണക്കിനു പ്രദേശവാസികളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. കടുവ കൂട്ടിലാവാത്തതിനാൽ ഉൾഭയത്തോടെയാണ് പ്രദേശവാസികൾ സംസ്കാര ചടങ്ങുകൾക്ക് പോലും എത്തിയത്.

 

രാവിലെ 8.30 യോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ശേഷം പഞ്ചാരകൊല്ലിയിലെ പാതി പണി തീർത്ത കൊച്ചു വീട്ടിലേക്ക് എത്തിച്ചു. ശേഷം രണ്ടുമണിക്കൂർ നീണ്ട പൊതുദർശനം. ഉള്ളു വിങ്ങി നാട്ടുകാരും ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ വരെ അമ്മകൊപ്പം ഉണ്ടായിരുന്ന മൂത്ത മകൻ അനിലും മകൾ അനീഷയും നിയന്ത്രണം വിട്ടു തേങ്ങി, വീടിനോട് ചേർന്നായിരുന്നു സംസ്കാരം. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാധയെ മണ്ണിലേക്ക് വെച്ചു. ഒരു കുടുംബത്തിന്റെയാകെ ആശ്രയം മണ്ണോട് ചേർന്നു കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. കടുവ കാട് കയറാത്തതിനാൽ ഉൾഭയത്തോടെയാണ് നാട്ടുകാർ സംസ്കാര ചടങ്ങുകൾക്ക് പോലും എത്തിയത്.. ജില്ലയിൽ കടുവയാൽ ജീവൻ പൊലിയുന്ന എട്ടാമത്തെയാളാണ് രാധ. കടുവയടക്കമുള്ള വന്യജീവികളുടെ കലി ഇനിയും താങ്ങാനാവില്ലെന്നും ഇനിയുമൊരു നോവ് സഹിക്കില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്...

ENGLISH SUMMARY:

The body of radha killed in a leopard attack buried. Funeral Held in the Presence of hundreds of Locals in the Backyard