വിഴിഞ്ഞത്ത് 250 കോടിയുടെ അത്യാധുനിക മല്‍സ്യബന്ധന തുറമുഖത്തിന് അന്തിമ അംഗീകാരം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പുണെ CWPRS തയാറാക്കിയ രൂപരേഖ അനുസരിച്ച് നിര്‍മാണം നടത്താന്‍ മല്‍സ്യതൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ധാരണയായി. യാനങ്ങള്‍ നേരിട്ട് സൗകര്യപ്രദമായി ഇറക്കാന്‍ കഴിയുന്നതാവും തുറമുഖമെന്ന് മന്ത്രി വി എന്‍ വാസവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
വിഴിഞ്ഞം രാജ്യന്തര തുറമുഖത്തിനുള്ള പരിസ്ഥിതി– സാമൂഹികാഘാത പഠനങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത് കപ്പലുകള്‍ കാരണമുണ്ടാകുന്ന തിരയിളക്കം യാനങ്ങള്‍ ഇറക്കുന്നത് മല്‍സ്യതൊഴിലാളികള്‍ക്ക് വെല്ലുവിളിയാകുമെന്നതാണ് . ഇതിന് പരിഹാരമായി നിര്‍ദേശിച്ച ആധുനിക മല്‍സ്യബന്ധ തുറമുഖത്തിന്‍റെ പ്ലാന്‍ തയാറാക്കിയത് പൂണൈ സെന്‍ട്രല്‍ വാട്ടര്‍ ആന്‍റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനാണ്. പുതിയ മല്‍സ്യബന്ധതുറമുഖത്തിന്‍റെ മോഡല്‍ മല്‍സ്യതൊഴിലാളി പ്രതിനിധികള്‍ CWPRS ആസ്ഥാനത്തെത്തി കണ്ടു മനസിലാക്കി. സംശയങ്ങളും ദൂരീകരിച്ചു. ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രിമാരും മല്‍സ്യതൊഴിലാളി സംഘടനകളും അദാനി ഗ്രൂപ്പും നടത്തിയ ചര്‍ച്ചയില്‍ മല്‍സ്യബന്ധന തുറമുഖ നിര്‍മാണത്തിലേക്ക് കടക്കാന്‍ തീരുമാനമായെന്ന് മന്ത്രി വിഎന്‍ വാസവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
ഒന്നരവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യം 146 കോടിയായിരുന്നു പദ്ധതി ചിലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 250 കോടിയിലേക്ക് ചിലവ് ഉയരുമെന്നാണ് കണക്കൂകൂട്ടല്‍. അദാനി ഗ്രൂപ്പ് തന്നെ മല്‍സ്യബന്ധന തുറമുഖം നിര്‍മിച്ച് കൈമാറും.