കംബോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിയ മലയാളികള്‍ക്ക് നരക ജീവിതം . കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി ഒട്ടേറെ പേരാണ് തട്ടിപ്പുസംഘത്തിന്‍റെ കസ്റ്റഡിയില്‍ മതിയയായ പ്രതിഫലം പോലുമില്ലാതെ ജോലി ചെയ്യുന്നത് . മിക്കവരും സൈബര്‍ തട്ടിപ്പില്‍ കുടങ്ങിയവരാണ് . രക്ഷപ്പെടാന്‍ ശ്രമച്ചാല്‍ കേസിലില്‍കുടുക്കി അകത്താക്കുമെന്നാണ് മാഫിയാ സംഘത്തിന്‍റെ ഭീഷണി. തൊഴിലന്വേഷകരെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതുമുതല്‍ മലയാളികളായ ഏജന്‍റുമാര്‍ നടത്തുന്ന ഇടപെടല്‍ എടുത്തുപറയേണ്ടതാണ് . കംബോഡിയക്കാരായ മാഫിയകള്‍ക്ക് വേണ്ടി തൊഴിലന്വേഷകരെ വലയിലാക്കുന്നത് ഈ മലയാളി ഏജന്‍റുമാരാണ്.
തൊഴില്‍തേടിയെതുന്ന മലയാളികളെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടുത്താന്‍ നിയോഗിക്കുന്നതും മലയാളികളെ തന്നെ. പേരാമ്പ്ര സ്വദേശിയായ രാജീവന്‍ 8 മാസം മുമ്പാണ് കംബോഡിയയില്‍ എത്തിയത്. സെപ്റ്റംബര്‍ വരെ വീട്ടിലേയ്ക്ക് വിളിച്ചിരുന്നു. പിന്നീട് യാതൊരു വിവരവുമില്ല. അവസാന ഫോണ്‍ വിളി കരച്ചിലിലാണ് അവസാനിച്ചതെങ്കിലും ഒന്നും രാജീവന്‍ വിട്ടുപറഞ്ഞിരുന്നില്ലെന്നും വീട്ടുകാര്‍ പറയുന്നു.
ആഴ്ച്ചകള്‍ക്ക് മുമ്പ് കംബോഡിയയില്‍ നരകയാതന അനുഭവിക്കുകയാണെന്നും നാട്ടിലേയ്ക്ക് തിരിച്ചുവരണമെന്നും ഭാര്യ സിന്ധുവിനോട് സൂചിപ്പിച്ചിരുന്നു. രാജീവനൊപ്പം അഞ്ച് തമിഴ്നാട്ടുകാര്‍ ഇതേ ദുരവസ്ഥയില്‍ കഴിയുന്നുണ്ട്. കേരളത്തില്‍ നിന്ന് പല ഭാഗത്ത് നിന്നുള്ളവര്‍ ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് രാജീവന് ലഭിച്ച വിവരമെങ്കിലും ആരെയും കാണാന്‍ സാധിച്ചിട്ടില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊന്നുകളയുമെന്ന ഭീഷണിയുണ്ടെന്നും രാജീവന്‍ പല തവണ പറഞ്ഞിട്ടുണ്ട്. രാജീവനെ എത്രയുവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.