വിമാനത്തിനുള്ളിൽ ഏറ്റുമുട്ടി യാത്രക്കാർ. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ ആയിരുന്നു കയ്യാങ്കളി. മലയാളിയും അമേരിക്കൻ പൗരനുമാണ് ഏറ്റുമുട്ടിയത്. പുലർച്ചെ കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് നാടകീയ രംഗങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മലയാളിയായ ഡേവിസും അമേരിക്കൻ പൗരനായ കേസൻ എലിയയും തമ്മിലാണ് ആകാശത്ത് വച്ച് തർക്കമുണ്ടായത്.
ഫ്ലൈറ്റിൽ ബോംബ് വച്ചെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടിയത്. വാക്ക് തർക്കം പിന്നീട് കയ്യങ്കളിയിലേക്ക് എത്തി. ബോംബ് വച്ചെന്ന് കേട്ടതോടെ ക്യാബിൻ ക്രൂ വിവരം പൈലറ്റിനെ അറിയിച്ചു. പൈലറ്റ് ചെന്നൈയിലെ എയർ ട്രാഫിക് കൺ്ട്രോൾ റൂമിൽ ബന്ധപെട്ടു. പിന്നാലെ ബോംബ് സക്വാഡ് അടക്കമുള്ളവരെ തയ്യാറാക്കിയ ശേഷം വിമാനം എമർജൻസി ലാൻഡ് ചെയ്തു. തുടർന്ന് പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇരുവരേയും ചെന്നൈ എയർപോർട്ട് പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയാണ്.