commissioner-collapse

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ സംസാരിക്കുന്നതിനിടെയാണ് സംഭവം. സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്. കമ്മണിഷണറെ ഉടന്‍തന്നെ സഹപ്രവർത്തകർ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.

ഗവർണർ പരേഡ് വീക്ഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സമീപത്തു നിൽക്കുകയായിരുന്നു കമ്മിഷണർ. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവർണർ പ്രസംഗിക്കാനായി വന്ന സമയത്താണ് കമ്മിഷണർ കുഴഞ്ഞുവീണത്. മുന്നിലേക്കു മറിഞ്ഞു വീണ അദ്ദേഹത്തെ, സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.

 
During the Republic Day parade at Thiruvananthapuram Central Stadium, the City Police Commissioner collapsed:

During the Republic Day parade at Thiruvananthapuram Central Stadium, the City Police Commissioner collapsed. The incident occurred while the Governor was addressing the parade. City Police Commissioner Thomson Jose was the one who collapsed. He was immediately shifted to an ambulance by his colleagues. After receiving first aid, he returned to the event.