നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷാഫി അന്തരിച്ചു. 56വയസായിരുന്നു. കഴിഞ്ഞ പതിനാറിന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ തലവേദനയെത്തുടർന്ന് ചികിൽസയ്ക്കെത്തിയ ഷാഫിയെ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യസഥിതി അതീവ ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ തുടരവെ പുലർച്ചെ 12.25നായിരുന്നു അന്ത്യം.
എളമക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. കബറടക്കം വൈകിട്ട് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ നടക്കും. സംവിധായകൻ റാഫി സഹോദരനും അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഷാഫിയുടെ അടുത്തബന്ധുവുമാണ്.
Shafi, the director of numerous hit films, passed away at the age of 56:
Shafi, the director of numerous hit films, passed away at the age of 56. He was admitted to a private hospital in Kochi on the 16th due to a headache, where he was diagnosed with a brain hemorrhage and underwent emergency surgery. As his health condition remained critical, he was kept on a ventilator, but he passed away at 12:25 a.m.