സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്നുമുതല്‍. വേതനപാക്കേജും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. 2018 നു ശേഷം കമ്മിഷനും വേതനവും പരിഷ്കരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പലഘട്ടങ്ങളിലായി നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും വ്യാപാരി സംഘടനകള്‍ പറയുന്നു. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.എന്‍.ബാലഗോപാല്‍ എന്നിവരുമായി രണ്ട് തവണ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല. സമരം ശക്തമായി നേരിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജനങ്ങളുടെ ആഹാരംമുട്ടിച്ചാല്‍ കടകള്‍ പിടിച്ചെടുത്ത് ബദല്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.