TOPICS COVERED

തിരുവനന്തപുരം  നെയ്യാറ്റിന്‍കര ഇരുമ്പനത്ത്  ജനവാസമേഖലയില്‍ മാലിന്യം തള്ളിയശേഷം  കൊലവിളി. ഇനിയും മാലിന്യം തള്ളുമെന്നും  ആരുണ്ട് തടയാനെന്നും  മാലിന്യം തള്ളിയയാളുടെ  ചോദ്യം.  അറവു മാലിന്യവും, ആശുപത്രി മാലിന്യവും അടക്കമുള്ളവയാണ്  ക്ലീന്‍ കേരള എം.ഡി യും കൂടി താമസിക്കുന്ന  ജനവാസ മേഖലയില്‍ തള്ളുന്നത്.

ഇക്കാണുന്ന മാലിന്യം ജലാശയത്തിലും കരയിലും തള്ളിയശേഷമാണ് പൊലീസിനെയടക്കം  ഇരുമ്പനം സ്വദേശി ബാബുരാജ്  വെല്ലുവിളിക്കുന്നത്. ആശുപത്രി മാലിന്യവും ,അറവുമാലിന്യവും ഇതിലുണ്ട്. നഗരത്തില്‍ നിന്നു മാാലിന്യം കൊണ്ടുവരുന്നതിനും ഇയാള്‍ക്ക് ന്യായീകരണമുണ്ട്

ഗതികെട്ട് കഴിഞ്ഞ ദിവസം നാട്ടുകാരും , കൗണ്‍സിലറും അടക്കം മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞ്  ഡ്രൈവറേയും മറ്റും പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.  സമീപത്തെ കിണറുകളില്‍ പോലും മാലിന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ എത്തി. ക്ലീന്‍ കേരള എം.ഡി , സുരേഷ് കുമാറും ഇവിടെ നിന്നും ഏറെ അകലെയല്ലാതെയാണ് താമസം. നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചെങ്കിലും മാലിന്യം ഇപ്പോഴും നിര്‍ബാദം ഇവിടെ തള്ളുകയാണ്.

ENGLISH SUMMARY:

In Irumbanam, Neyyattinkara and Thiruvananthapuram, tensions flared after waste was dumped in a residential area. The person responsible for the dumping defiantly questioned