തിരുവനന്തപുരം ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകാല്‍കോണത്തെ വാടക വീട്ടിലെ കിണറ്റില്‍ നിന്നുമാണ് ശ്രീതു–ശ്രീജിത്ത് ദമ്പതികളുടെ മകളെ കണ്ടെത്തിയത്. ഉറങ്ങിയെഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ബാലരാമപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ശ്രീതുവിന്‍റെ സഹോദരന്‍ കുഞ്ഞിനെ ഒളിപ്പിച്ചതാകാമെന്ന് ദമ്പതികള്‍ പൊലീസില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അകത്ത് നിന്നും പൂട്ടിയിട്ട വീട്ടിനുള്ളില്‍, അചഛനും അമ്മയ്ക്കും ഇടയില്‍ കിടന്നുറങ്ങിയ കുട്ടിയെ എങ്ങനെ എടുത്തുകൊണ്ട് പോയി എന്നതിലടക്കം ദുരൂഹത ഉയരുന്നുണ്ട്.കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിനുള്ളില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കുഞ്ഞിന്‍റെ അമ്മാവന്‍ കിടന്നിരുന്ന മുറിയില്‍ തീ പടര്‍ന്നതിന്‍റെ അടയാളങ്ങളുണ്ട്. ഇവിടെ നിന്നും മണ്ണെണ്ണയുടെ സാന്നിധ്യം പൊലീസിന് ലഭിച്ചു. ഇതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചാണ് പൊലീസ് നടത്തുന്നത്.