ബലാല്‍സംഗക്കേസില്‍ കുറ്റപത്രം നേരിടുന്ന എം.മുകേഷ് നിയമസഭാംഗത്വം രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. നിയമപരമായി രാജിയുടെ ആവശ്യമില്ലെന്നാണ് വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നിലപാട്. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ മാത്രം രാജിവച്ചാല്‍ മതി. രാജിവയ്ക്കണോയെന്ന് മുകേഷ് തീരുമാനിക്കട്ടെയെന്നും സതീദേവി പറഞ്ഞു.
ബലാല്‍സംഗക്കേസില്‍ മുകേഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെന്ന് പി.കെ.ശ്രീമതി. കുറ്റം ചെയ്തവരെ സംരക്ഷിക്കില്ല. എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വേവലാതി വേണ്ടെന്നും പി.കെ.ശ്രീമതി പറഞ്ഞു.