വിഴിഞ്ഞം തുറമുഖത്തെ ബന്ധപ്പെടുത്തി ബജറ്റില്‍ വലിയ പദ്ധതികള്‍ പ്രഖ്യാപിച്ച് കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിര്‍മാണം 2028 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാന്‍ വികസന ത്രികോണ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.
2045 ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച കാര്യങ്ങളാണ് 2028 ല്‍ പൂര്‍ത്തിയാകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിലെ കണ്ടെയ്നര്‍ നീക്കം വര്‍ധിക്കുമ്പോള്‍ കേരളത്തിലെ റോഡുകളുടെ സമ്മര്‍ദ്ദം ഉയരും. അതിനാല്‍ ദേശിയ പാതയോടൊപ്പം സംസ്ഥാന പാതകളുടെ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കും. തുറമുഖ അനുബന്ധ പ്രവര്‍ത്തനത്തിനായി കേന്ദ്ര– സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട മുഴുവന്‍ ചെലവും വഹിച്ചത് കേരളമാണ്. കേന്ദ്ര സര്‍ക്കാര്‍ ഏറ്റ വയബിലിറ്റി ഗ്യാപ് ഫണ്ട് തുകയും കേരളം നല്‍കേണ്ട അവസ്ഥയാണെന്നും ധനമന്ത്രി പറഞ്ഞു.
വിഴഞ്ഞം കൊല്ലം പുനലൂര്‍ വികസന തുറമുഖം
പ്രധാന ട്രാന്‍ഷിപ്പ്മെന്‍റ് തുറമുഖങ്ങളായ സിഗംപ്പൂര്‍, റോട്ടര്‍ഡാം, ദുബൈ എന്നിവ പോലെ വിഴിഞ്ഞത്തെ ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ഇതിനായി വിഴിഞ്ഞം വളര്‍ച്ച ത്രികോണം– വികെപിജിടി പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു.
എന്‍എച്ച് 66, പുതിയ ഗ്രീന്‍ ഫീല്‍ഡ് എന്‍എച്ച് 744, കൊല്ലം– കൊട്ടരക്കര– ചെങ്കോട്ട ദേശിയപാത, എംസി റോഡ്, മലയോര ദീരദേശ ഹൈവെ, തിരുവനന്തപുരം– കൊല്ലം റെയില്‍ പാത, കൊല്ലം– ചെങ്കോട്ട റെയില്‍പാത എന്നിങ്ങനെ പ്രധാന ഗതഗാത ഇടനാഴികള്‍ ശക്തിപ്പെടുത്തുന്നതിന് പദ്ധതി സഹായകമാകും.
വികസന ത്രികോണ മേഖലയിലുടെ നീളം വിവിധോദ്യേശ പാര്‍ക്കുകള്‍, ഉത്പാദന കേന്ദ്രങ്ങള്‍, സംഭരണ– സംസ്കരണ കേന്ദ്രം, അംസബ്ലിങ് യൂണിറ്റ്, കയറ്റിറക്ക് കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നത് പദ്ധതിയില്‍ പെടും. ഇടനാഴിക്ക് സമീപമുള്ള കേന്ദ്രങ്ങവെ തിരഞ്ഞെടുത്ത് എസ്പിവി മാതൃകയില്‍ വികസിപ്പിക്കും. പദ്ധതിക്ക് നേരിട്ട് ഭൂമിവാങ്ങാന്‍ 1000 കോടി കിഫിബി വഴി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. .