ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ ഡോ.സിസ തോമസിന്‍റെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു വെച്ചതിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സിസ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും നൽകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. സിസ തോമസ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തുക നൽകണമെന്നാണ് ഉത്തരവിലുള്ളത്.
സ്ഥിരം പെൻഷനും, സർവീസ് ആനുകൂല്യങ്ങളും ഇതുവരെ എന്തുകൊണ്ട് നൽകിയില്ല എന്നതിൽ സർക്കാരും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും മറുപടി നൽകണം. 2023 മാർച്ച് 31നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്തുനിന്നും സിസാ തോമസ് വിരമിക്കുന്നത്. 2022ല്‍ ഗവര്‍ണറുടെ നിര്‍ദേശപ്രകാരം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് സിസ തോമസ് സർക്കാരിന്‍റെ കണ്ണിലെ കരടായത്.