ഇടുക്കി കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ മൃതദേഹം സംസ്കരിച്ചു. മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. സോഫിയയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിൽ അഞ്ച് ലക്ഷം രൂപ കൈമാറി
കാട്ടാന ആക്രമണത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സോഫിയ ഇസ്മായിലിന് യാത്രാമൊഴിയേകാൻ നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി സോഫിയയുടെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ചേന്നപ്പാറ സാക്ഷ്യം വഹിച്ചത്
വീടിന് സമീപത്തെ ഓലിയിൽ കുളിക്കാൻ പോയപ്പോഴാണ് സോഫിയയെ കാട്ടാന ആക്രമിച്ചു കൊന്നത്. കാട്ടാന ശല്യത്തിന് പരിഹാരം കാണാണമെന്നാവശ്യപ്പെട്ട് മൃതദേഹം വിട്ടു നൽകാതെ നാട്ടുകാർ നടത്തിയ പ്രതിഷേധം എട്ടുമണിക്കൂറോളം വീണ്ടും. ജില്ലാ കലക്ടർ നേരിട്ടെത്തി പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ മടങ്ങി
സോഫിയയുടെ ഭിന്നശേഷിക്കാരിയായ മകൾക്ക് ആശ്രിത നിയമനം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന വനം മന്ത്രിയുടെ വാക്കിലാണിനി കുടുംബത്തിന്റെ പ്രതീക്ഷ. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം